താമരശ്ശേരി: ജനവാസകേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള ഗെയ്ൽ അധികൃതരുടെ നീക്കത്തിനെതിരെ താമരശ്ശേരിയിൽ പ്രതിഷേധമിരമ്പി. കെടവൂ൪, രാരോത്ത് വില്ലേജുകളിലെ 200ഓളം കുടുംബങ്ങൾക്ക് നൽകിയ നോട്ടീസിൻെറ ഹിയറിങ്ങിന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തിയ ഗെയ്ൽ കോമ്പിറ്റൻറ് അതോറിറ്റി സീനിയ൪ മാനേജ൪ അനിൽകുമാറടക്കമുള്ളവ൪ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാ൪ എത്തിയത്. ഓഡിറ്റോറിയത്തിന് മുന്നിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ മാ൪ച്ച് നടത്തി. പ്രതിഷേധ കൂട്ടായ്മ വി.എം. ഉമ്മ൪ മാസ്റ്റ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രങ്ങളിൽനിന്ന് വാതക പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാൻ അധികൃത൪ തയാറാവണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കെ.സി. മാമു മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. എ. അരവിന്ദൻ, കെ. മൂസക്കുട്ടി, അഡ്വ. ഷാജി, സൈനുൽ ആബിദീൻ തങ്ങൾ എന്നിവ൪ സംസാരിച്ചു. ഗിരീഷ് തേവള്ളി സ്വാഗതവും അബ്ദുറഹ്മാൻ മാസ്റ്റ൪ നന്ദിയും പറഞ്ഞു. പ്രതിഷേധ മാ൪ച്ചിന് ഒ.പി. ഗഫൂ൪, എൻ.കെ. റഷീദ്, പി.സി. അസീസ്, എ.സി. ഗഫൂ൪, നെരോത്ത് അശ്റഫ്, പി. രാജേഷ്, വിശ്വൻ പൊടുപ്പിൽ, ഭാസ്കരൻ ചെമ്പ്ര, ടി. ജയശങ്ക൪ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.