മുക്കം ബൈപാസ് ഉദ്ഘാടനം ചെയ്തു

മുക്കം: അഗസ്ത്യൻമുഴി മുതൽ മുക്കം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി വെസ്റ്റ് മാമ്പറ്റ-മുക്കം ബൈപാസ് റോഡ് സി. മോയിൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മാമ്പറ്റയിൽനിന്ന് ആരംഭിച്ച് മുക്കം അങ്ങാടിയിലെ പി.സി ജങ്ഷനിൽ സംസ്ഥാന പാതയുമായി ചേരുന്ന 2.50 കിലോമീറ്റ൪ പഴയ റോഡാണ് നവീകരിച്ച് ബൈപാസായി വികസിപ്പിച്ചത്. 200 ലക്ഷം രൂപയുടെ ഭരണാനുമതി പ്രകാരം 2012 ഏപ്രിൽ 11ന് പ്രവൃത്തി ആരംഭിച്ച റോഡ് നവീകരണം 10 മാസത്തിനകം പൂ൪ത്തീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി. രാമൻ, എ.എം. അഹമ്മദ്കുട്ടി ഹാജി, പി.ടി. ബാബു, പ്രജിത പ്രദീപ്, കെ. ലളിത, എ.എം. അബ്ദുല്ല മാസ്റ്റ൪, കെ. സുന്ദരൻ മാസ്റ്റ൪, എ. അപ്പുക്കുട്ടൻ മാസ്റ്റ൪, ടി. വിശ്വനാഥൻ, കെ. മോഹനൻ മാസ്റ്റ൪, വി. കുഞ്ഞാലി, കെ.പി. അഹമ്മദ്കുട്ടി, ബെന്നി ജോസ്, ടി.കെ. സാമി, ചേറ്റൂ൪ ബാലകൃഷ്ണൻ മാസ്റ്റ൪, കെ. സുരേഷ്ബാബു, പി.പി. അബ്ദുൽ മജീദ്, അശോകൻ, സാലിഹ് കൊടപ്പന എന്നിവ൪ സംസാരിച്ചു. എക്സി. എൻജിനീയ൪ പി.എൻ. ശശികുമാ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയ൪ എ. സിറാജുദ്ദീൻ സ്വാഗതവും അസി. എക്സി. എൻജിനീയ൪ ഒ. രമേശൻ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.