എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കം പൂര്‍ത്തിയായി

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ജില്ലയിലെ ഒരുക്കം പൂ൪ത്തിയായതായി കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ഈമാസം 11 മുതൽ 23 വരെയാണ് പരീക്ഷ.  ഉച്ചക്ക് 1.45 ന് പരീക്ഷ ആരംഭിക്കും.
 നാല് വിദ്യാഭ്യാസ ജില്ലകളിലെ 306 കേന്ദ്രങ്ങളിലായി 39537 വിദ്യാ൪ഥികൾ പരീക്ഷ എഴുതും. 2665 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 47 ക്ളസ്റ്ററുകളിലായാണ് ചോദ്യപേപ്പ൪ വിതരണം.
പരീക്ഷ കേന്ദ്രങ്ങളിലെ പരിശോധനക്കായി റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല തലങ്ങളിൽ സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് കലക്ട൪ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂ൪ എസ്.എൻ.ഡി.പി ഹൈസ്കൂളിലാണ്. 460 കുട്ടികളാണ് ഇവിടെ രജിസ്റ്റ൪ ചെയ്തിരിക്കുന്നത്.
ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തന്നെ വില്ലിങ്ടൺ ഐലൻഡ് ഗവ. ഹൈസ്കൂളിലാണ്. രണ്ടു പേ൪ മാത്രമാണ് ഇവിടെ പരീക്ഷ എഴുതുക.
കൂടുതൽ വിദ്യാ൪ഥികളെ പരീക്ഷക്കിരുത്തുന്നത് ആലുവ വിദ്യാഭ്യാസ ജില്ലയാണ്. 14567 പേ൪. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 14038 പേ൪ പരീക്ഷ എഴുതും. കോതമംഗലത്ത് 6280 പേരും മൂവാറ്റുപുഴയിൽ 4652 പേരും രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് - 109. ഇവിടെ ആലുവ സെൻറ് ഫ്രാൻസിസ് ഹയ൪ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാ൪ഥികൾ. 410 പേ൪ ഇവിടെ പരീക്ഷ എഴുതും. കുറവ് പത്തുപേ൪ മാത്രം പരീക്ഷക്കിരിക്കുക അമ്പലമേട് സെൻറ് ജൂഡ്സ് ഹൈസ്കൂളിലും. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 98 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ 48 പരീക്ഷാകേന്ദ്രങ്ങളിൽ 428 പേ൪ പരീക്ഷ എഴുതുന്ന മാ൪ ബേസിൽ ഹയ൪ സെക്കൻഡറി സ്കൂളാണ് ഒന്നാമത്.
ഏറ്റവും കുറവ് വിദ്യാ൪ഥികൾ പത്തുപേ൪ മാത്രം പരീക്ഷക്കിരിക്കുന്ന പോഞ്ഞാശേരി അൽ- അസ്ഹ൪ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലും. മൂവാറ്റുപുഴയിൽ 239 പേ൪ പരീക്ഷ എഴുതുന്ന എബനേസ൪ ഹൈസ്കൂളാണ് ഒന്നാമത്. ഏറ്റവും കുറവ് വിദ്യാ൪ഥികൾ പരീക്ഷ എഴുതുന്നത് മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്കൂളിലും - 9.
ട്രഷറികളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻെറ തെരഞ്ഞെടുത്ത ശാഖകളിലുമാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുക. പൊലീസിൻെറ മേൽനോട്ടത്തിലാണ് ചോദ്യപേപ്പറുകളുടെ വിതരണം.
പരീക്ഷയുടെ ഒരുക്കം വിലയിരുത്താൻ  കലക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ എം.ഡി. മുരളി, അസി. കമീഷണ൪ ടോമി സെബാസ്റ്റ്യൻ, ജില്ല ട്രഷറി ഓഫിസ൪ പി.എച്ച്. ആസാദ് തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.