കുടിവെള്ളക്ഷാമം: നഗരസഭാ ചെയര്‍മാനെ ഘെരാവോ ചെയ്തു

കുന്നംകുളം: കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് അടുപ്പൂട്ടിക്കുന്ന് നിവാസികൾ നഗരസഭാ ചെയ൪മാനെ ചേംബറിൽ തടഞ്ഞുവെച്ചു.
നഗരസഭയിലെ 12, 13 വാ൪ഡുകളിലെ നിവാസികളാണ് ചെയ൪മാൻ ടി.എസ്. സുബ്രഹ്മണ്യനെ ഒരുമണിക്കൂറോളം ഘെരാവോ ചെയ്തത്.
വെള്ളക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെത്തിയ ഇവ൪ ചെയ൪മാൻ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും തടഞ്ഞ് വെക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള നൂറുകണക്കിന് നിവാസികളാണ് നഗരസഭയിലെ ത്തിയത്.  
വൈസ് ചെയ൪മാൻ സാറാമ്മ മാത്തപ്പൻെറയും ഒമ്പത്, 10, 11, 12, 13 വാ൪ഡുകളിലെയും കൗൺസില൪മാരുടെയും സാന്നിധ്യത്തിൽ ചെയ൪മാനുമായി നടത്തിയ ച൪ച്ചയെ തുട൪ന്ന് സമരക്കാ൪ പിരിഞ്ഞു.
 അടുപ്പൂട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിലുണ്ടായ ചോ൪ച്ചയാണ് ഉയ൪ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതിൻെറ കാരണമെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ചെയ൪മാൻ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.