കുടിവെള്ളക്ഷാമം: നാട്ടുകാര്‍ പഞ്ചായത്തോഫിസില്‍ ബഹളം വെച്ചു

പാവറട്ടി: തീരദേശമേഖലയിൽ കുടിവെള്ളംവിതരണം ചെയ്യാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്തോഫിസിൽ ബഹളം വെച്ചു. പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 13, ഒന്ന് വാ൪ഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുട൪ന്ന്  വിളിച്ചുചേ൪ത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷാബിന സലീം  സ്ഥലം സന്ദ൪ശിച്ച് നടപടിയെടുക്കാമെന്ന്   ഉറപ്പുനൽകിയിരുന്നു.
ഇതുപാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം. ശനിയാഴ്ച  പ്രസിഡൻറ്  കൂരിക്കാടും പൈങ്കണ്ണിയൂരും എത്താമെന്ന് പറഞ്ഞതിൻെറ  അടിസ്ഥാനത്തിൽ രാവിലെയും  വൈകീട്ടും ഫോണിൽ വിളിച്ചിട്ടും പ്രസിഡൻറ് എത്തിയില്ലത്രേ. ഇതിൽ പ്രകോപതിരായ ഒമ്പത്, 10 വാ൪ഡുകളിലെ ജനങ്ങൾ തിങ്കളാഴ്ച രാവിലെ 11ഓടെ  പഞ്ചായത്തിലെത്തുകയായിരുന്നു. പാവറട്ടി പൊലീസ് എത്തി  ച൪ച്ച നട ത്തി. പിന്നീട്  പ്രസിഡൻറും വൈസ് പ്രസിഡൻറും സെക്രട്ടറിയും ചേ൪ന്ന് സ്ഥലം സന്ദ൪ശിക്കുകയും വേണ്ട നടപടികളെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കേടായ വാൽവുകൾ ഉടൻ മാറ്റാമെന്നും പൈപ്പിട്ട് ജലമൂറ്റുന്നവ൪ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.