കഞ്ചാവ് വിറ്റയാള്‍ പിടിയില്‍

പാവറട്ടി: പാവറട്ടി ജുമാമസ്ജിദിന് സമീപം ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിറ്റയാളെ എക്സൈസ്  പിടികൂടി.  നമ്പഴിക്കാട് കരിവാൻ പടിക്ക് സമീപം കിഴുപ്പുള്ളി പാപ്പി എന്ന റാഫേലിനെയാണ് (39) പിടിച്ചത്.
 അരക്കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് ലഭിച്ചു. പാവറട്ടിയിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന വിവരം കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ബസ് സ്റ്റാൻഡിൽ നിന്നും മുല്ലശേരിയിൽ നിന്നും രണ്ടുപേരെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. രഹസ്യവിവരത്തെത്തുട൪ന്നാണ് അറസ്റ്റ്.
ഫോൺ മുഖേന ഉപഭോക്താക്കളെ വിളിച്ചാണ് വിൽപന. ഇയാളുടെ ഇരുചക്രവാഹനത്തിലെ രഹസ്യഅറയിൽ നിന്നും പോക്കറ്റിൽ നിന്നുമാണ് കഞ്ചാവുലഭിച്ചത്. വാടാനപ്പള്ളി  എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ ഉമ്മ൪ കോടഞ്ചേരിയും സംഘവും ചേ൪ന്നാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.