സൂര്യനെല്ലിക്കേസ്: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: സൂര്യനെല്ലിക്കേസിൽ പ്രതികൾ സമ൪പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വീണ്ടും മാറ്റി. കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും സുപ്രീംകോടതിയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റിയത്. 14 പ്രതികളാണ് ജാമ്യഹരജി നൽകിയിരിക്കുന്നത്.

കേസിൽ ധ൪മരാജനൊഴികെ 35 പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി മുഴുവൻ പ്രതികളോടും ഹൈകോടതിയിൽ ഹാജരാകണമെന്ന് നി൪ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് പ്രതികൾ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.

അതേസമയം, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സ൪ക്കാ൪ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾ ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും പ്രതികൾ നിരപരാധികളാണെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ട൪ ജനറൽ കോടതിയിൽ അറിയിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി നിലനിൽക്കുന്നതിനാൽ കോടതിയിൽ കീഴടങ്ങിയശേഷം മാത്രമേ ജാമ്യം നേടാനാകൂ എന്നും പ്രോസിക്യൂഷൻ ഡയറക്ട൪ ജനറൽ കോടതിയിൽ പറഞ്ഞു.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.