നിരവില്‍പുഴ പാലം പുനര്‍നിര്‍മാണം തുടങ്ങി

വെള്ളമുണ്ട: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ നിരവിൽപുഴ പാലം യാഥാ൪ഥ്യമാവുന്നു. പാലം പുതുക്കിപ്പണിയുന്നതിനായി പഴയപാലം പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നാട്ടുകാരുടെ പരാതികൾക്കൊടുവിൽ കഴിഞ്ഞ ബജറ്റിൽ പാലത്തിന് ഫണ്ട് വകയിരുത്തിയിരുന്നു.
1982ൽ നി൪മിച്ച പാലം നി൪മാണത്തിലെ അശാസ്ത്രീയത കാരണം മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുകയാണ് പതിവ്. ദിവസങ്ങളോളം ഗതാഗതം മുടങ്ങുകയും പ്രദേശവാസികൾ ദുരിതത്തിലാവുകയും ചെയ്യും. വാളാട് അണക്കെട്ട് സജീവ ച൪ച്ചയായ സമയത്ത് താൽകാലിക ക്രോസ്വേയായാണ് അന്ന് പാലം നി൪മിച്ചത്.
എന്നാൽ, അണക്കെട്ട് നി൪മാണം ഉപേക്ഷിച്ചതോടെ പാലത്തിൻെറ ആവശ്യകത വന്നെങ്കിലും പുതുക്കിപ്പണിയാതെ നിലനി൪ത്തുകയായിരുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.