കോഴിക്കോട്: വ൪ഷങ്ങളുടെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കാനുളള അവസരം നഷ്ടമായതിൻെറ നിരാശയിൽ കോഴിക്കോടും. കോഴിക്കോട്ടുകാരനായ രാഹുൽ നയിച്ച ടീം എട്ടു വ൪ഷത്തിനുശേഷം കപ്പ് ഉയ൪ത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഇത്തവണയും സ൪വീസസ് കിരീടം കവ൪ന്നെടുത്തതിൻെറ ദു$ഖത്തിലാണീ നാട്.
രാഹുലിനൊപ്പം മധ്യനിരയിൽ കളിച്ച ഷിബിൻലാലും പ്രതിരോധനിരയിലുണ്ടായിരുന്ന അബ്ദുൽ ബാസിത്തും കോഴിക്കോട്ടുകാരാണ്. കോട്ടൂളി സ്വദേശിയായ രാഹുലിൻെറ കുടുംബാംഗങ്ങൾ മത്സരം നേരിട്ട് കാണാനായി കൊച്ചിയിലെത്തിയിരുന്നു. ബാസിത്തിന് ഫൈനലിൽ കളിക്കാൻ അവസരം കിട്ടിയതിൻെറ സന്തോഷത്തിലായിരുന്നു കുറ്റിച്ചിറയിൽ നടുവിലകം വീട്. ഉമ്മയും സഹോദരനും അടുത്ത കുടുംബാംഗങ്ങളുമെല്ലാം ടി.വിക്ക് മുന്നിലിരിപ്പായിരുന്നു. 2009ൽ സന്തോഷ് ട്രോഫിയിൽ കളിച്ച ബാസിത്തിന് പിന്നീട് അവസരം ലഭിച്ചിരുന്നില്ല. എജീസിനായി മികച്ച പ്രകടനം നടത്തിയതായിരുന്നു ടീമീലേക്ക് ക്ഷണം കിട്ടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.