ആദ്യ അനുഭൂതി കോച്ച് ചണ്ഡിഗഢ് രാജധാനിക്ക്

ന്യൂദൽഹി: റെയിൽ ബജറ്റിൽ ഈ വ൪ഷം പുതുതായി പ്രഖ്യാപിച്ച ‘അനുഭൂതി’ കോച്ചിൽ ആദ്യത്തേത് ചണ്ഡിഗഢ് ശതാബ്ദിയിലായിരിക്കുമെന്ന് റെയിൽവേവൃത്തങ്ങൾ അറിയിച്ചു. തുട൪ന്ന് ജയ്പൂ൪ ശതാബ്ദിക്കും  പിന്നീട് എല്ലാ ശതാബ്ദി ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. ഇതിനുതുട൪ച്ചയായി രാജധാനി ട്രെയിനുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. എല്ലാ രാജധാനികളിലും ഘടിപ്പിച്ചുകഴിഞ്ഞാൽ ക്രമേണ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും അനുഭൂതി കോച്ച് ആരംഭിക്കാനും പദ്ധതിയുണ്ട്. ആഡംബര എ.സി കോച്ചായ ‘അനുഭൂതി’ കുഷ്യൻ സീറ്റുകളും എൽ.സി.ഡി സ്ക്രീനുകളുമായി ലോകോത്തര നിലവാരത്തിലാണ് ഒരുക്കുക. ജ൪മൻ കമ്പനിയായ എൽ.എച്ച്.ബിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കപൂ൪ത്തലയിൽ 2.8 കോടി രൂപ ചെലവിട്ടാണ് ഒരു കോച്ച് നി൪മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.