മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ല -സി.പി. ജോണ്‍

കൊച്ചി: ഘടകകക്ഷി എന്ന നിലയിൽ യു.ഡി.എഫുമായി ചില പ്രശ്നങ്ങളുണ്ടെങ്കിലും സി.എം.പി മുന്നണി വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് പാ൪ട്ടി നേതാവ് സി.പി. ജോൺ. പരിയാരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇക്കാര്യത്തിൽ സി.എം.പിക്ക് നീതി കിട്ടുന്നില്ലെന്ന തോന്നലും പാ൪ട്ടിക്കുണ്ട്. ഈ വിഷയം പരിഗണിക്കാൻ യു.ഡി.എഫ് ഒന്നും ചെയ്യുന്നുമില്ല. ഇക്കാര്യത്തിൽ പരിഭവമുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ,ഇതിൻെറ പേരിൽ മുന്നണി വിടാൻ ഉദ്ദേശിച്ചിട്ടില്ല. കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി. രാഘവനെ വധിക്കാൻ ശ്രമിച്ച പാ൪ട്ടിയാണ് സി.പി.എം. സി.എം.പിയില്ലാതെ സി.പി.എമ്മിന് മുന്നോട്ടുപോകാൻ പറ്റാതായോ എന്നും സി.പി. ജോൺ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.