കോഴിക്കോട്: പുഴയിലേക്ക് വാഹനമിറക്കി മണൽ കയറ്റുകയും കൊള്ളിവല ഉപയോഗിച്ച് മണൽവാരുകയും ചെയ്യുന്ന കടവുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ജില്ലാ കലക്ട൪. പുഴയിലേക്ക് ഇറക്കി നി൪ത്തുന്ന ലോറികളിൽനിന്ന് ഡീസൽ വെള്ളത്തിൽ കല൪ന്ന് ജീവജാലങ്ങൾ നശിക്കുന്നത് ചൂണ്ടിക്കാട്ടി ചാലിയാ൪ സമരസമിതി സെക്രട്ടറി പി.കെ.എം. ചേക്കു നൽകിയ പരാതിയിലാണ് ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪ നടപടിക്ക് ഉത്തരവിട്ടത്. പരാതി പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ അഡീ. തഹസിൽദാറെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമം ക൪ശനമാക്കാൻ കലക്ട൪ നി൪ദേശം നൽകിയത്. ‘കേരള നദിതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും’ ആക്ടിന് വിരുദ്ധമായി വാഹനങ്ങൾ പുഴയിലേക്ക് ഇറക്കുന്നത് തടയാൻ കടവുകളിൽ ബാരിക്കേഡോ മതിലോ നി൪മിക്കണമെന്നും കലക്ട൪ ഗ്രാമ പഞ്ചായത്തുകൾക്ക് നി൪ദേശം നൽകി.
അതേസമയം, കടവുകളിൽനിന്ന് നൽകുന്ന മണലിൻെറ അളവ് കുറവായതിനാൽ മണൽ തൂക്കിനൽകാൻ നടപടി സ്വീകരിക്കുക, പെരുവയൽ പള്ളിക്കടവിൽ ലോഡൊന്നിന് 500 രൂപ അധികമായി വാങ്ങുന്നത് നി൪ത്തലാക്കുക തുടങ്ങി ചാലിയാ൪ സമരസമിതി ഉന്നയിച്ച പരാതികളിൽ നടപടി ആയിട്ടില്ല. പരാതികൾ പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ കലക്ട൪ അഡീ. തഹസിൽദാറോട് ആവശ്യപ്പെട്ടിരുന്നു. മാവൂ൪ പഞ്ചായത്തിലെ എല്ലാ കടവുകളിൽനിന്നും പൂഴി ലോഡൊന്നിന് 100 രൂപ തോതിൽ ദുരിതാശ്വാസനിധിയിലേക്ക് ഈടാക്കുന്നതായും ഇതിന് രസീത് നൽകുന്നതുമായാണ് അഡീ. തഹസിൽദാറുടെ റിപ്പോ൪ട്ട്.
എന്നാൽ, പള്ളിക്കടവിൽ ഓരോ ലോഡിനും 500 രൂപ തോതിൽ അധിക തുക ഈടാക്കുകവഴി വ൪ഷത്തിൽ 50 ലക്ഷം രൂപ അനധികൃതമായി പിരിക്കുന്നതായും അഡീ. തഹസിൽദാറടക്കം ഉദ്യോഗസ്ഥ൪ ഇതിന് കൂട്ടുനിൽക്കുന്നതായും ചാലിയാ൪ സമരസമിതി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.