തിരുവനന്തപുരം: ഡോക്ട൪മാ൪ സമരം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪. ചേ൪ത്തല താലൂക്ക് ആശുപത്രി എച്ച്.എം.സി ചെയ൪മാൻ കൂടിയായ മുനിസിപ്പൽ ചെയ൪പേഴ്സൻെറ പരാതിയെ തുട൪ന്നാണ് ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റിയത്. സൂപ്രണ്ടിനെ മാറ്റിയത് അവ൪ക്കുകൂടി സൗകര്യപ്രദമായ സ്ഥലത്തേക്കാണ്. കലക്ടറുടെ നേതൃത്വത്തിൽ ച൪ച്ച നടത്തിയതിന് ശേഷവും സമരപ്രഖ്യാപനവുമായി ഡോക്ട൪മാരുടെ സംഘടന മുന്നോട്ടുപോകുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.