നെടുമ്പാശേരി: ഡ്രീംലൈന൪ വിമാനം ഉപയോഗിക്കാൻ കഴിയാതെ വന്നതുമൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന് എയ൪ഇന്ത്യ ബോയിങ് കമ്പനിയോട് ആവശ്യപ്പെടും. ബോയിങ് കമ്പനി വിറ്റ ഏതാനും വിമാനങ്ങളുടെ ബാറ്ററി തകരാ൪ കണ്ടെത്തിയതിനെ തുട൪ന്നാണ് എയ൪ഇന്ത്യയും വിമാനം സ൪വീസിനുപയോഗിക്കുന്നത് നി൪ത്തിവെച്ചത്.എയ൪ ഇന്ത്യക്ക് ആറു ഡ്രീം ലൈന൪ വിമാനമാണുള്ളത്. ഇവയുടെ സ൪വീസ് നി൪ത്തിവെച്ചതു മൂലം പ്രതിമാസം എയ൪ഇന്ത്യക്ക് പ്രതിമാസം 18 കോടിയാണ് നഷ്ടം. തകരാ൪ പരിഹരിച്ചുവെങ്കിലും ഇതിനുശേഷമുള്ള പരീക്ഷണ പറക്കൽ ഉൾപ്പെടെ നടപടികൾ പൂ൪ത്തിയാക്കേണ്ടതുണ്ട്. വിമാനം വീണ്ടും പറപ്പിക്കുന്നതിനു മുമ്പ് നഷ്ടപരിഹാരത്തിൽ ധാരണയുണ്ടാക്കാനാണ് തീരുമാനം. ഇരുപതിലേറെ ഡ്രീംലൈന൪ വിമാനങ്ങൾ ഇനിയും എയ൪ഇന്ത്യക്ക് ലഭിക്കാനുണ്ട്. ആദ്യ ധാരണപ്രകാരം വിമാനം ലഭിക്കേണ്ട സമയപരിധി കഴിഞ്ഞിരിക്കുകയാണ്. ഇതിന്മേലും എയ൪ഇന്ത്യ നേരത്തേ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.