ഗുരുവായൂര്‍ ഉത്സവം: സ്വര്‍ണക്കോലം എഴുന്നള്ളിച്ചു

ഗുരുവായൂ൪: ഗുരുവായൂ൪ ഉത്സവത്തോടനുബന്ധിച്ച് സ്വ൪ണക്കോലം എഴുന്നള്ളിച്ചു. ഉത്സവത്തിൻെറ ആറാം ദിവസമായ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സ്വ൪ണക്കോലം എഴുന്നള്ളിച്ചത്. വലിയ കേശവൻ കോലമേറ്റി. ഇന്ദ്രസെനും നന്ദനും പറ്റാനകളായി. കീഴ്ശാന്തി അക്കാരപ്പിള്ളി മാധവൻ നമ്പൂതിരി തിടമ്പേന്തി. തിരുവല്ല രാധാകൃഷ്ണനാണ് മേളം നയിച്ചത്. ഉത്സവം കഴിയുന്നതുവരെ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വ൪ണക്കോലം എഴുന്നള്ളിക്കും. കനത്ത സുരക്ഷാ സന്നാഹത്തിലാണ് ക്ഷേത്രത്തിലെ ഇരട്ട ലോക്കറിൽനിന്ന് സ്വ൪ണക്കോലം പുറത്തെടുത്തത്. ഗുരുവായൂ൪ ഉത്സവത്തിലെ താന്ത്രിക പ്രധാന ചടങ്ങാ യ ഉത്സവബലി ശനിയാഴ്ച നടക്കും. പാണികൊട്ടി ഭഗവാൻെറ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപത്തിലാണ് ഉത്സവബലി. രാവിലെ പന്തീരടി പൂജക്കുശേഷം ചടങ്ങ് തുടങ്ങും. സങ്കീ൪ണമായ താന്ത്രിക ചടങ്ങുകളുള്ള ഉത്സവ ബലി തന്ത്രിയാണ് നി൪വഹിക്കുക. കീഴ്ശാന്തിമാരും കഴകക്കാരും മാരാ൪മാരും പങ്കാളികളാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.