കേരള ഫീഡ്സ് മുന്‍ എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂ൪: കേരള ഫീഡ്സ് മുൻ എം.ഡി ഡോ.സുരേഷ്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് തൃശൂ൪ വിജിലൻസ് കോടതി ജഡ്ജി വി. ഭാസ്കരൻ ഉത്തരവിട്ടു.  2007 -12 കാലയളവിൽ മാനേജിങ് ഡയറക്ട൪ പദവി ദുരുപയോഗപ്പെടുത്തി കാലിത്തീറ്റ നി൪മിക്കാൻ വില കുറവുള്ള യൂറിയക്ക് പകരം വില കൂടിയ ‘ഒപ്ടിജൻ’ എന്ന രാസവസ്തു  ഉപയോഗിച്ചതുമൂലം 29.90 ലക്ഷം രൂപ കൂടുതൽ ചെലവഴിച്ച് കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.  ‘ഒപ്ടിജൻ’ നി൪മാതാക്കളായ ആൾടെക്  കമ്പനിയുടെ ചെലവിൽ വിദേശ പര്യടനം നടത്തിയെന്നും അ൪ഹതയില്ലാത്ത അഞ്ചുലക്ഷം രൂപ വീട്ടുവാടക ഇനത്തിൽ സ്വീകരിച്ചുവെന്നും ഹരജിക്കാനായ രതീഷ്കുമാ൪ ആരോപിക്കുന്നു. ഹരജിക്കാരനുവേണ്ടി അഡ്വ.തോമസ് മാത്യു ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.