സഭയെ നയിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് -ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാൻ സിറ്റി: സഭയെ നയിക്കാൻ കഴിഞ്ഞതിൽ ഏറെ നന്ദിയുണ്ടെന്നും തന്നോട് കാണിച്ച സ്നേഹം സഭയിൽ കൂടുതൽ പ്രാവ൪ത്തികമാക്കണമെന്നും ബനഡിക്ട് പതിനാറാമൻ മാ൪പാപ്പ. സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസി ലക്ഷങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമയം 2.30 ഓടെയാണ് മാ൪പാപ്പ സെൻറ് പീറ്റേഴ്സ് ബസലിക്കയിലെത്തിയത്. മൂന്നര ലക്ഷം വിശ്വാസികളാണ് മാ൪പാപ്പയുടെ അവസാനത്തെ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയത്.

ഫെബ്രുവരി 11നാണ് ബെനഡിക്ട് പതിനാറാമൻ മാ൪പാപ്പ വിരമിക്കൽ പ്രഖ്യാനം നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെ മാ൪പാപ്പ വേനൽകാല വസതിയിലേക്ക് മാറും. നാളെ ബനഡിക്ട് പതിനാറാമൻെറ മാ൪പാപ്പ എന്ന പദവി ഔദ്യാഗികമായി അവസാനിക്കും. പോപ്പ് എമിരറ്റസ് എന്നാകും ഇതിനു ശേഷം ബെനഡിക്ട് പതിനാറാമൻ അറിയപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.