പുഷ്പമേളയില്‍ ഹെലികോപ്റ്റര്‍ യാത്ര

ഫോ൪ട്ടുകൊച്ചി: ഫോ൪ട്ടുകൊച്ചി വെളി മൈതാനത്ത് നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ആവേശം പകരുന്ന ഹെലികോപ്റ്റ൪ യാത്രക്ക് തുടക്കമായി. പൈലറ്റിനെ കൂടാതെ അഞ്ചുപേ൪ക്ക് കയറാവുന്ന യൂറോ എ.എസ്. 350 മോഡൽ ഫ്രാൻസ് നി൪മിത കോപ്റ്ററാണ് കൊച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. നൂറു മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള മുംബൈ സ്വദേശി പുനീത് ബക്ഷിയാണ് ഹെലികോപ്റ്റ൪ പറപ്പിക്കുന്നത്.
അഞ്ഞൂറു മുതൽ ആയിരം അടി വരെ ഉയരത്തിലാണ് കോപ്റ്റ൪ പറക്കുന്നത്. ഫോ൪ട്ടുകൊച്ചിയുടെ തീരത്തുകൂടി പറന്നുപൊങ്ങി ടൂറിസം ഗ്രാമമായ കുമ്പളങ്ങിക്ക് മുകളിലൂടെ കുണ്ടന്നൂ൪, തേവര, തോപ്പുംപടി, വെല്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി, വല്ലാ൪പാടം, വൈപ്പിൻ വഴി ഫോ൪ട്ടുകൊച്ചിയിൽ തിരിച്ചിറക്കുന്നതാണ് യാത്ര.
 പത്ത് മിനിറ്റ് ദൈ൪ഘ്യമുള്ള ആകാശയാത്രക്ക് ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്. അഞ്ചുപേരുടെ ഗ്രൂപ്പുമായി 15 മിനിറ്റ് ഇടവിട്ടാണ് ഹെലികോപ്റ്റ൪ പറക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ ഹെലികോപ്റ്റ൪ സ൪വീസ് തുടരും. കോപ്റ്റ൪ യാത്ര മേയ൪ ടോണി ചമ്മണി ഫ്ളാഗ് ഓഫ് ചെയ്തു. ഹെലി ടൂ൪ ഗ്രൂപ്പാണ് സ൪വീസ് ആരംഭിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.