സഹകരണ -മെഡിക്കല്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി കാമ്പസിലെ സഹകരണ മെഡിക്കൽ പ്രദ൪ശന സ്റ്റാൾ ജനശ്രദ്ധയാക൪ഷിക്കുന്നു. ആശുപത്രിയുടെ ഏഴാം വാ൪ഷികത്തോടനുബന്ധിച്ച് 17ന് ആരംഭിച്ച എക്സിബിഷൻ കാണാൻ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മെഡിക്കൽ സെഷനും സഹകരണസെഷനും രണ്ടായി തരംതിരിച്ചാണ് പ്രദ൪ശനം സംഘടിപ്പിച്ചിരിക്കുന്നത്. ആശുപത്രികളിലെ ജീവൻരക്ഷാ ഉപകരണങ്ങൾ, ഗ൪ഭസ്ഥ ശിശുവിൻെറ വിവിധ കാലയളവിലെ സാമ്പിളുകൾ, വന്ധ്യതാ ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സൂചിപ്പിക്കുന്ന ചാ൪ട്ടുകൾ എന്നിവയും പ്രദ൪ശനത്തിലുണ്ട്.
സഹകരണ പ്രസ്ഥാനത്തിൻെറ ചരിത്രം മൊത്തം ഉൾക്കൊള്ളുന്നതാണ് സഹകരണപ്രദ൪ശനം. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻെറ തുടക്കം, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ എന്നിവ പ്രദ൪ശനം പ്രത്യേകം പരിചയപ്പെടുത്തുന്നു. 24ന് പ്രദ൪ശനം അവസാനിക്കും. രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് പ്രദ൪ശനസമയം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.