കൊല്ലം: പനയം, പെരിനാട്, തൃക്കരുവ, തൃക്കടവൂ൪ പഞ്ചായത്തുകളെ കൊല്ലം നഗരവുമായി ബന്ധിപ്പിക്കുന്ന കിളികൊല്ലൂ൪-പെരിനാട് റോഡിൽ കണ്ടച്ചിറ പഴയ പാലത്തിനു (ചീപ്പ്) പകരം പുതിയപാലം നി൪മിക്കുന്നതിന് 4.5 കോടിയുടെ ഭരണാനുമതിനൽകി.
പി.കെ. ഗുരുദാസൻ എം.എൽ.എയുടെ ഈ വ൪ഷത്തെ ആസ്തി വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. നേരത്തെ ഈ ഫണ്ടിൽനിന്ന് മൂന്നുകോടി അനുവദിക്കണമെന്ന് സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കിയപ്പോൾ തുക 4.5 കോടിയായി ഉയ൪ന്നു.
ഇതോടെ പാലംപണിക്ക് ഈ വ൪ഷം തുക ലഭിക്കില്ലെന്ന സ്ഥിതിവന്നു. അതോടെ തൻെറ അടുത്തവ൪ഷത്തെ ആസ്തി വികസനഫണ്ടിൽനിന്ന് മുൻകൂറായി 1.5 കോടി അനുവദിക്കണമെന്ന് ഗുരുദാസൻ പൊതുമരാമത്ത്- ധന മന്ത്രിമാ൪ക്ക് നൽകിയ കത്തിനെതുട൪ന്ന് നി൪ദേശം മന്ത്രിമാ൪ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.