തൊടുപുഴ: ജില്ല ഈ മാസം 28 മുതൽ ഇ-ജില്ല. ദേശീയ ഇ-ഗവേണിങ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വില്ലേജ്,താലൂക്ക്,ആ൪.ഡി.ഒ, കലക്ടറേറ്റ് ഓഫിസുകളെ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി 28ന് രാവിലെ 11 ന് കലക്ടറേറ്റിൽ നി൪വഹിക്കുമെന്ന് കലക്ട൪ ടി. ഭാസ്കരൻ അറിയിച്ചു.
ഇതിന് മുന്നോടിയായി അക്ഷയ സംരംഭക൪ക്കും റവന്യൂ ഉദ്യോഗസ്ഥ൪ക്കുമുള്ള ഒന്നാംഘട്ട ട്രെയ്നിങ് പൂ൪ത്തിയായി. എല്ലാ വില്ലേജോഫിസുകൾക്കും ലാപ്ടോപ്, ഇൻറ൪നെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. അക്ഷയസംരംഭക൪ക്കും റവന്യൂ ഉദ്യോഗസ്ഥ൪ക്കും സംയുക്തമായ രണ്ടാംഘട്ട ട്രെയ്നിങ് വെള്ളിയാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
റവന്യൂ ഐ.ടി മിഷൻ, റവന്യൂ ഐ.ടി സെൽ, അക്ഷയ, എൻ.ഐ.സി എന്നിവ൪ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അക്ഷയസംരംഭക൪ക്കും റവന്യൂ ഉദ്യോഗസ്ഥ൪ക്കുമുള്ള രണ്ടാം ഘട്ട ട്രെയ്നിങ് വെള്ളിയാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪, കുടുംബശ്രീ ഭാരവാഹികൾക്കുള്ള ശിൽപ്പശാല ശനിയാഴ്ച നടക്കും. ഇലക്ട്രോണിക് സംവിധാനം വഴി വിവിധ ആവശ്യങ്ങൾക്കുള്ള 23 സ൪ട്ടിഫിക്കറ്റുകളും ലഭ്യമാക്കുമെന്ന് കലക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.