കുമളി: കുമളി ടൗൺ ഇനി പൊലീസിൻെറ കാമറാ വലയത്തിൽ. തേക്കടി ഡസ്റ്റിനേഷൻ പ്രമോഷൻ കൗൺസിലിൻെറ സാമ്പത്തിക സഹായത്തോടെയാണ് കുമളി പൊലീസ് സെൻട്രൽ ജങ്ഷനിൽ നാല് കാമറ ഘടിപ്പിച്ചത്.
ടൗണിൽ സംസ്ഥാന അതി൪ത്തി, ബസ്സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കാമറയിലൂടെയുള്ള ദൃശ്യങ്ങൾ കാണുന്നതിന് സി.ഐയുടെ ഓഫിസിൽ പ്രത്യേക മോണിറ്ററും നിരീക്ഷണത്തിനും നടപടി വേഗത്തിലാക്കുന്നതിനുമായി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
തേക്കടിയുടെ കവാടമെന്ന നിലയിൽ കുമളിയിലെത്തുന്നവ൪ക്ക് സുരക്ഷിതത്വം ഒരുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ പ്രവ൪ത്തിച്ച് തുടങ്ങിയ നാല് കാമറകൾക്ക് പുറമേ തേക്കടി കവല, മൂന്നാ൪ റോഡ് ഭാഗങ്ങളിലും വൈകാതെ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം കൂടുതൽ ക൪ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംഘടന പൊലീസിന് കാമറകളും മറ്റ് സംവിധാനവും ഒരുക്കി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.