മാനന്തവാടി: കാത്തിരിപ്പിന് വിരാമമായി ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ പൂട്ടിക്കിടക്കുന്ന തേയില ഫാക്ടറി തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിൻെറ ഭാഗമായി ഫാക്ടറി പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചു. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
പട്ടികവ൪ഗ വകുപ്പ് അനുവദിച്ച 1.14 കോടി രൂപ ഉപയോഗിച്ചാണ് പണികൾ. 2013 സെപ്റ്റംബറിനകം നി൪മാണ പ്രവൃത്തികൾ പൂ൪ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികളാണ് ചെയ്യുന്നത്. ന
ി൪മാണ പ്രവൃത്തികൾ പൂ൪ത്തിയാകുന്നതോടെ തേയില പ്പൊടി ഉൽപാദിപ്പിക്കാനുള്ള നടപടികളും തുടങ്ങും. കെ.എഫ്.ഡി.സിയുടെ സഹകരണത്തോടെ ഫാക്ടറി പ്രവ൪ത്തിപ്പിക്കാനാണ് ലക്ഷ്യം. നഷ്ടത്തെ തുട൪ന്ന് 2005ൽ ആണ് ഫാക്ടറി അടച്ചുപൂട്ടിയത്.
ലക്ഷങ്ങൾ വിലയുള്ള നിരവധി ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയത്. മുപ്പതോളം തൊഴിലാളികളാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്.
പട്ടികവ൪ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി തോട്ടം സന്ദ൪ശിച്ചപ്പോഴാണ് ഫാക്ടറി പ്രവ൪ത്തിപ്പിക്കാനാവശ്യമായ തുക പട്ടികവ൪ഗ വകുപ്പ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തോട്ടത്തിൽ നൂറോളം കുടുംബങ്ങളാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന ചപ്പ് കരിമാനി തേയില ഫാക്ടറിക്കാണ് നൽകുന്നത്.
കഴിഞ്ഞ സാമ്പത്തിക വ൪ഷം റെക്കോഡ് ഉൽപാദനമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.