കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി പാ൪ക്ക് ചെയ്ത് യാത്രക്കാ൪ക്ക് ശല്യമുണ്ടാക്കിയ കേസിൽ മൂന്ന് ഓട്ടോഡ്രൈവ൪മാ൪ക്ക് പിഴ. കക്കോടി വി. വിജയൻ, ചെറുവണ്ണൂ൪ യു.പി. അബ്ബാസ്, പള്ളിക്കണ്ടി എൻ.വി. അനീസ് എന്നിവ൪ക്കാണ് റെയിൽവേ സ്പെഷൽ മജിസ്ട്രേറ്റ് ബി.എം. അസ്സു 250 രൂപ വീതം പിഴ വിധിച്ചത്.
കണ്ണൂ൪ റെയിൽവേ സ്റ്റേഷനിൽ അസഭ്യമായി പെരുമാറിയതിന് അഴീക്കോട് കെ.പി. ഹൗസിൽ ലത്തീഫ് (26), അഴീക്കോട് വികാസ് (24) എന്നിവ൪ക്ക് 500 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ആ൪.പി.എഫ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സം വരുത്തിയതിന് കൊട്ടാരക്കര മോഴിയിൽ പുത്തൻവീട്ടിൽ ശരവണന് 1100 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വടകര, കണ്ണൂ൪ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ സിറ്റിങ്ങിൽ 94 കേസുകളിൽ 18,900 രൂപ കോടതി പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.