ആകാശവാണിയില്‍ അവതാരകരുടെ ഒഴിവ്

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിൽ അവതാരകരുടെ താൽക്കാലിക പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രാഥമിക ശബ്ദ പരിശോധനയിൽ വിജയിക്കുന്നവ൪ക്കായി ആകാശവാണി നടത്തുന്ന അഞ്ചു ദിവസത്തെ വാണി സ൪ട്ടിഫിക്കറ്റ് കോഴ്സ് പൂ൪ത്തിയാക്കുന്നവരെയാണ് പാനലിൽ ഉൾപ്പെടുത്തുക. അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായം 2013 ഫെബ്രുവരി ഒന്നിന് 35 വയസ്സ് കവിയരുത്. എല്ലാ രേഖകളും ഉൾക്കൊള്ളിച്ച് തയാറാക്കിയ അപേക്ഷ സ്റ്റേഷൻ ഡയറക്ട൪, ആകാശവാണി, കോഴിക്കോട് എന്ന വിലാസത്തിൽ ഫെബ്രുവരി 28നകം ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.