ദേശീയ പണിമുടക്ക്: 20,000 കോടി നഷ്ടമെന്ന് വ്യവസായ ലോകം

ന്യൂദൽഹി: ബുധൻ, വ്യാഴം ദിവസങ്ങളിലെ ദേശീയ പൊതുപണിമുടക്ക് 20000 കോടിയോളം രൂപയുടെ നഷ്ടം സമ്പദ്ഘടനക്ക് വരുത്തുമെന്ന് വ്യവസായ സംഘടകൾ.
ബാങ്കിങ് രംഗത്തെ പത്തുലക്ഷത്തോളം ജീവനക്കാരും പണിമുടക്കുന്നതോടെ സമ്പദ്രംഗം ഏറെക്കുറെ നിശ്ചലമാകും.
ബാങ്കിങ്, ഗതാഗതം, ഇൻഷുറൻസ് തുടങ്ങി സ൪വമേഖലകളെയും ബാധിക്കുന്ന പണിമുടക്ക് 15000 മുതൽ 20000 കോടി രൂപവരെ നഷ്ടം വരുത്തിവെക്കുമെന്ന് അസോസിയേറ്റഡ് ചേമ്പ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പറഞ്ഞു.
സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പണിമുടക്ക് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അസോചെം പ്രസിഡൻറ് രാജ്കുമാ൪ എൻ.ദൂത് പറഞ്ഞു.
ചില ആവശ്യങ്ങൾ ന്യായമാണെങ്കിലും സമരത്തിലൂടെ നേടിയെടുക്കാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രസ്താവനയിൽ പറഞ്ഞു.
സമരം ഒഴിവാക്കണ്ടേതായിരുന്നെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.