‘ആശുപത്രി മോഷ്ടാക്കള്‍’ മോഷണശ്രമത്തിനിടെ പിടിയില്‍

തിരുവനന്തപുരം: നിരവധി കവ൪ച്ചക്കേസുകളിലെ  പ്രതികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന രണ്ടുപേ൪ പിടിയിൽ. നാലാഞ്ചിറ പാറോട്ടുകോണം സ്നേഹ ജങ്ഷനിൽ ശൈലജ മന്ദിരത്തിലെ സ്ഥിര താമസക്കാരൻ, കൊച്ചുള്ളൂ൪  തോപ്പിൽവീട്ടിൽ ബിജു (48), പോങ്ങുംമൂട് വാ൪ഡിൽ ബാപ്പുജി നഗ൪ തൃക്കേട്ടവീട്ടിൽ ദീപു എസ്. കുമാ൪ (30), വാമനപുരം വില്ലേജിൽ ആനാകുടി വാ൪ഡിൽ കാരേറ്റ് ആനാകുടി വിളയിൽവീട്ടിൽ നിന്ന് മുദാക്കൽ പഞ്ചായത്തിൽെ ചെമ്പൂര് വില്ലേജിൽ അയിലം മൈവള്ളി ഏലായിൽ കുന്നുവിളവീട്ടിൽ    ശ്രീകാന്ത് (38) എന്നിവരെയാണ്  മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ  നടക്കുന്ന മിഷൻ 30 ഡെയ്സിൻെറ  ഭാഗമായാണ് ഇവരെ  പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും കേന്ദ്രമാക്കിയാണ് ഇവരുടെ കവ൪ച്ചകൾ  മിക്കതും. രോഗികളുടെ കൂട്ടിരിപ്പുകാ൪ക്കൊപ്പം രാത്രിയിൽ കഴിച്ചുകൂട്ടുന്ന ഇവ൪ മറ്റുള്ളവ൪ ഉറങ്ങിയെന്ന് ഉറപ്പാകുമ്പോഴാണ്  കവ൪ച്ചകൾ  നടത്തുക. പിടിയിലായവരിൽ ദീപു എസ്. കുമാ൪ നിരവധി കൂലിത്തല്ല് കേസുകളിലും  പിടിച്ചുപറിക്കേസിലും  പ്രതിയാണ്.  ഇയാളെ പിന്തുട൪ന്ന് പൊലീസ് നടത്തിയ  അന്വേഷണത്തിലാണ്  കവ൪ച്ചാസംഘം വലയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് നിരവധി കവ൪ച്ചാ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞെന്ന്  പൊലീസ് അറിയിച്ചു.
ഒപ്പം മറ്റു ചില കേസുകളിലെ പ്രതികളെ കുറിച്ചും  വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സി.ഐ എ. പ്രമോദ്കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ പി. ഷാജിമോൻ, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻനായ൪, തുളസി എന്നിവ൪ ചേ൪ന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.