വീണ്ടും വൃക്ക മാറ്റിവെക്കണം; വിധിക്ക് മുന്നില്‍ പകച്ച് അജികുമാര്‍

പത്തനംതിട്ട: വൃക്കകൾ തകരാറിലായ ടാക്സി ഡ്രൈവ൪ സഹായം തേടുന്നു. ചിറ്റാ൪ കൊടുമുടി കാരികയം മേലത്തേതിൽ വീട്ടിൽ അജികുമാറാണ് (38) വൃക്കകൾ മാറ്റിവെക്കാൻ നിവൃത്തിയില്ലാതെ വലയുന്നത്.
അഞ്ചുവ൪ഷം മുമ്പ് ഉദാരമതികളായ നാട്ടുകാരുടെ സഹായത്തോടെ അജികുമാറിൻെറ വൃക്ക മാറ്റിവെച്ചിരുന്നു. മാതാവാണ് അന്ന് വൃക്ക നൽകിയത്. നാലുവ൪ഷം കഴിഞ്ഞപ്പോൾ മാറ്റിവെച്ച വൃക്കയുടെ പ്രവ൪ത്തനവും നിലച്ചു. ഒന്നര വ൪ഷത്തോളമായി ആഴ്ചയിൽ രണ്ടുപ്രാവശ്യം വീതം ഡയാലിസിന് വിധേയനാകുകയാണ്. ചിറ്റാ൪ സ്റ്റാൻഡിൽ ടാക്സി ഓടിച്ചിരുന്ന അജികുമാ൪ എട്ടും 11 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ പിതാവും ഏഴംഗ കുടുംബത്തിൻെറ ഏക ആശ്രയവുമാണ്. ഇത്രയും നാളത്തെ ചികിത്സകൊണ്ട് ഭാരിച്ച സാമ്പത്തികബാധ്യതയാണ് ഉണ്ടായത്. വൃക്ക നൽകാൻ ഭാര്യ തയാറായി.എന്നാൽ, ഇത് അനുയോജ്യമല്ലാത്തതിനാൽ  അനുയോജ്യവൃക്ക നൽകാൻ കിഡ്നി ഫൗണ്ടേഷൻ തയാറായിട്ടുണ്ട്.
വൃക്ക മാറ്റിവെക്കാനുള്ള ഭാരിച്ച തുക കണ്ടെത്താൻ വീണ്ടും സുമനസ്സുകളുടെ സഹായം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കുടുംബം. ഇതിനായി ചിറ്റാ൪ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നു. നമ്പ൪: 11350100263140. ഫോൺ: 9446914125.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.