ഇ.എസ്.ഐ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലാക്കും -മന്ത്രി കൊടിക്കുന്നില്‍

കൊച്ചി: പെരുമ്പാവൂരിലെയും ഏലൂ൪ ഉദ്യോഗമണ്ഡലിലെയും ഇ.എസ്.ഐ ആശുപത്രികൾ സൂപ്പ൪ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയ൪ത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി കൊടിക്കുന്നിൽ സുരേഷ്. ഇ.എസ്.ഐ.സി എറണാകുളം മേഖല ഓഫിസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂ൪  ഇ.എസ്.ഐ ഡിസ്പെൻസറി കൂടുതൽ സൗകര്യങ്ങളോടെ 100 കിടക്കകളുള്ള ആശുപത്രിയാക്കി ഉയ൪ത്തും. തൊടുപുഴ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിപുല സൗകര്യങ്ങളോടെയാകും ആശുപത്രി. വാടകക്കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന മുഴുവൻ ഇ.എസ്.ഐ ഡിസ്പെൻസറികൾക്കും സ്വന്തമായി കെട്ടിടം നി൪മിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു. വിവിധ പ്ളാൻേറഷൻ ഭാഗങ്ങളിൽ ഇ.എസ്.ഐ ചികിത്സാ സൗകര്യം ഏ൪പ്പെടുത്തുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്. അങ്കണവാടി വ൪ക്ക൪മാരെ കൂടി ഇ.എസ്.ഐ ചികിത്സ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന നി൪ദേശം ഇ.എസ്.ഐ നിയമത്തിൻെറ പരിധിയിൽനിന്ന് പരിഗണിക്കും. കോഴിക്കോട് ഇ.എസ്.ഐ ഓഫിസിനെ മേഖല ഓഫിസാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഇ.എസ്.ഐ കമീഷണ൪ ഓഫിസ് ഉദ്ഘാടനം ഏപ്രിലിൽ നടക്കും. കോട്ടയം പാരിപ്പിള്ളിയിൽ നി൪മിക്കുന്ന ഇ.എസ്.ഐ മെഡിക്കൽ കോളജിൽ 2014 ൽ ക്ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ തൊഴിലാളികൾക്കായി കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന് കേന്ദ്രഭക്ഷ്യ മന്ത്രി പ്രഫ.കെ.വി. തോമസ് മേഖലാ ഓഫിസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഇതിനായി കേന്ദ്ര- സംസ്ഥാന സ൪ക്കാറുകൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
11,180 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലയിലായാണ് പുതിയ മേഖലാ ഓഫിസ് തുറന്നിരിക്കുന്നത്. ബ്രാഞ്ച് ഓഫിസ്, മെഡിക്കൽ റഫറി ഓഫിസ്, അതിഥി മന്ദിരം എന്നിവയാണ് ഇതിലുള്ളത്.  മഴവെള്ള സംഭരണി, അഗ്നി ശമന ഉപകരണങ്ങൾ, പ്രത്യേക വൈദ്യുതി സബ്സ്റ്റേഷൻ എന്നിവ പുതിയ ഓഫിസിൻെറ സവിശേഷതകളാണ്.
എം.എൽ.എമാരായ ഹൈബി ഈഡൻ, ഡൊമിനിക് പ്രസൻേറഷൻ,ബെന്നി  ബഹനാൻ, ഇ.എസ്.ഐ ഡയറക്ട൪ എ.കെ. അഗ൪വാൾ,നഗരസഭാ കൗൺസില൪ ടി.എൻ. ചന്ദ്രിക, ഇ.എസ്.ഐ അംഗം കെ. സുരേഷ് ബാബു എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.