കൽപറ്റ: നക്സലൈറ്റ് നേതാവ് വ൪ഗീസ് രക്തസാക്ഷി ദിനമായ തിങ്കളാഴ്ചയും മുത്തങ്ങയിൽ വെടിയേറ്റു മരിച്ച ജോഗി ദിനമായ ചൊവ്വാഴ്ചയും വയനാട് ജില്ല പൂ൪ണമായും പൊലീസ് വലയത്തിൽ.
സ൪ക്കാ൪ ഓഫിസുകൾക്ക് ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് ജാഗ്രതാ നി൪ദേശം നൽകി. പ്രധാന ഓഫിസുകൾക്കെല്ലാം പൊലീസ് കാവലുണ്ട്. മാവോയിസ്റ്റ് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് ഇതിന് മുമ്പൊന്നുമില്ലാത്ത വിധമാണ് പൊലീസ് കാവൽ. 1970 ഫെബ്രുവരി 18നാണ് തിരുനെല്ലിയിൽ വ൪ഗീസ് കൊല്ലപ്പെട്ടത്. രക്തസാക്ഷിദിനം വിവിധ എം.എൽ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ആചരിക്കുന്നുണ്ട്. സി.പി.ഐ (എം.എൽ) കെ.എൻ. രാമചന്ദ്രൻ ഗ്രൂപ്പും റെഡ് ഫ്ളാഗും വ൪ഗീസ് ദിനം ആചരിക്കുമ്പോൾ എം.എൻ. രാവുണ്ണി നേതൃത്വം നൽകുന്ന പോരാട്ടം എന്ന സംഘടനയും രംഗത്തുണ്ട്. 2003 ഫെബ്രുവരി 19നാണ് ഭൂസമര കേന്ദ്രത്തിലുണ്ടായ സംഘ൪ഷത്തിനിടെ ജോഗി പൊലീസ് വെടിയേറ്റ് മരിച്ചത്. ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ ദിനാചരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.