വേലിയേറ്റം; തീരദേശത്തെ വീടുകള്‍ വെള്ളത്തില്‍

അരൂ൪: അസാധാരണമായ വേലിയേറ്റം മൂലം അരൂ൪ ഭാഗത്തെ തീരദേശ മേഖലയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. കായലിൽനിന്ന് വെള്ളം കരയിലേക്ക് കയറാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. വേലിയേറ്റ സമയങ്ങളിൽ വെള്ളത്തിൻെറ തള്ളൽ ശക്തമാണ്. ഇതുമൂലം ജനങ്ങൾ ദുരിതത്തിലാണ്. ഉപ്പുവെള്ളം കയറാതിരിക്കാൻ ഇടത്തോടുകളിൽ ബണ്ടുകൾ സ്ഥാപിച്ചിരുന്നു. അത് കടന്നാണ് ഇപ്പോൾ വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. കുടിവെള്ള സ്രോതസ്സുകളിലും ഉപ്പുവെള്ളം കയറിയതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. കായലിൻെറ വിസ്തൃതി കുറയുന്നതാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്ന് പറയുന്നു. കൈയേറ്റം മൂലം വിസ്തൃതി കുറഞ്ഞ് മാലിന്യവും എക്കലും അടിഞ്ഞ് വേലിയേറ്റത്തിലൂടെ എത്തുന്ന കടൽവെള്ളത്തെ ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതിനാലാണ് അത് പുറന്തള്ളാനുള്ള ശ്രമമുണ്ടാകുന്നത്. എല്ലാ തരത്തിലുമുള്ള മാലിന്യങ്ങളുടെ കൂമ്പാരമായി കായൽ മാറിയിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.