കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിൻെറ രണ്ടാംഘട്ട നി൪മാണമടക്കം കാര്യങ്ങൾക്ക് അടുത്ത ബജറ്റിൽ തുക അനുവദിക്കുമെന്ന് മന്ത്രി കെ.ബാബു. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ളവക്ക് 52 കോടിയാണ് ആവശ്യം. ഇത്രയും തുക കിട്ടിയില്ലെങ്കിലും അ൪ഹമായ പരിഗണനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റില മൊബിലിറ്റി ഹബിൽ ഉദ്ഘാടനം ചെയ്ത ഫുഡ്കോ൪ട്ടിൽ ആദ്യ വിൽപ്പന നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചിയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഹബിൻെറ പ്രാധാന്യം ഏറുകയാണ്. അരൂ൪ മുതൽ ഇടപ്പള്ളി വരെ നാലു ഫൈ്ള ഓവറുകൾ നി൪മിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ താമസിയാതെ യോഗം വിളിക്കും. കാക്കനാടിന് സ്പീഡ് ബോട്ട് സ൪വീസ് തുടങ്ങുന്നത് കേരള ഇൻലാൻഡ് നാവിഗേഷൻ കോ൪പറേഷൻ ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
20 വ൪ഷം കഴിയുമ്പോൾ ആലപ്പുഴ, തൃശൂ൪ നഗരങ്ങൾ ചേ൪ന്ന് കൊച്ചി വലിയൊരു പട്ടണമാകുന്ന അവസ്ഥയാണുള്ളതെന്നും വൻ വികസന സാധ്യതയാണ് കൊച്ചിയെ കാത്തിരിക്കുന്നതെന്നും ഫുഡ്കോ൪ട്ട് ഉദ്ഘാടനം ചെയ്ത നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ചൂണ്ടിക്കാട്ടി. ബെന്നി ബഹനാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൊച്ചി മേയ൪ ടോണി ചമ്മണി വിശിഷ്ടാതിഥിയായിരുന്നു. ജി.സി. ഡി.എ ചെയ൪മാൻ എൻ.വേണുഗോപാൽ, കൗൺസില൪ സുനിത ഡിക്സൺ എന്നിവ൪ പങ്കെടുത്തു.
വി.എം. എച്ച്.എസ് മാനേജിങ് ഡയറക്ട൪ ഡോ.എം.ബീന സ്വാഗതവും ജോയൻറ് എം.ഡി. അജിത് പാട്ടീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.