പെരിന്തൽമണ്ണ: നി൪ദിഷ്ട അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൻെറ സ്ഥലമെടുപ്പിന് സംസ്ഥാന സ൪ക്കാ൪ 3.5 കോടി അനുവദിച്ചു. മേൽപ്പാലത്തിന് 28.27 കോടിയുടെ ഭരണാനുമതിക്കാണ് ധനവകുപ്പിന് വിശദ പദ്ധതി റിപ്പോ൪ട്ട് സമ൪പ്പിച്ചത്. പദ്ധതിക്ക് ഭരണാനുമതി ആയിട്ടില്ല. 24.71 കോടിയാണ് നി൪മാണച്ചെലവ് കണക്കാക്കുന്നത്. ഒരേസമയം രണ്ട് വശങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം എട്ടരമീറ്റ൪ വീതിയിലാണ് പാലം നി൪മിക്കുന്നത്.
നി൪മാണവേളയിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സ൪വീസ് റോഡ് നി൪മിക്കും. മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻെറ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിൻെറ രൂപരേഖ ഉൾപ്പെടുന്ന ജനറൽ അറേഞ്ച്മെൻറ് ഡ്രോയിങ് (ജി.എ.ഡി) റെയിൽവേയുടെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടൻ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോ൪പറേഷൻ (ആ൪.ബി.സി.ഡി) അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.