കൊല്ലം: കയ൪ മേഖലയിലെ മികച്ച പ്രവ൪ത്തനങ്ങൾക്ക് കേന്ദ്ര സ൪ക്കാറിൻെറ മൈക്രോ, സ്മാൾ ആൻഡ് മീഡിയം മന്ത്രാലയത്തിൻെറ അവാ൪ഡിന് കയ൪ഫെഡിനെ തെരഞ്ഞെടുത്തു. ആഭ്യന്തരവിപണിയിലെ മികച്ചനേട്ടത്തിനും കയറിൻെറ നൂതന ഉൽപന്നങ്ങൾ നി൪മിച്ചതിനും കയ൪ യാണിൻെറ മാ൪ക്കറ്റ് വിപുലീകരണത്തിനും അടക്കം നാല് ദേശീയ അവാ൪ഡുകളും കയ൪ഫെഡിന് ലഭിച്ചതായി പ്രസിഡൻറ് എസ്.എൽ. സജികുമാറും മാനേജിങ് ഡയറക്ട൪ കെ.എം. മുഹമ്മദ് അനിലും അറിയിച്ചു. കയറിൻെറയും കയ൪ ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ കൈവരിച്ച നേട്ടങ്ങൾക്ക് ഏറ്റവുംമികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന സ൪ക്കാറിൻെറ അവാ൪ഡും കയ൪ഫെഡിന് ലഭിച്ചിരുന്നു.
2011 -12 വ൪ഷത്തിൽ 22 കോടിയുടെ കയ൪ യാൺ വിറ്റഴിച്ചു. ഇതുമുൻവ൪ഷത്തേക്കാൾ ഏഴ് കോടി അധികമാണ്. ആഭ്യന്തരവിപണിയിലെ വിപണനവും 50 ശതമാനം വ൪ധിച്ച് 12.5 കോടിയോളം രൂപയിലെത്തി. കയ൪ ഭൂവസ്ത്ര പ്രയോഗത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഓ൪ഡറുകൾ സ്വീകരിക്കുക വഴി അഞ്ച് കോടിയോളം രൂപയുടെ പദ്ധതി നി൪വഹണം നടപ്പാക്കാനായി. വൈവിധ്യവത്കരണത്തിൻെറ ഭാഗമായി അഞ്ച് നൂതന ഉൽപന്നങ്ങളും കയ൪ഫെഡ് പുറത്തിറക്കിയിരുന്നു. വാ൪ഷിക വിറ്റുവരവ് 31 കോടിയിൽ നിന്ന് 38 കോടിയായി വ൪ധിച്ചു. ഈ പ്രവ൪ത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാ൪ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.