രാമക്കല്‍മേട് ട്രാവല്‍സില്‍ സൗജന്യ യാത്ര

നെടുങ്കണ്ടം: രാമക്കൽമേട് ടൂറിസം ചാരിറ്റബിൾ സൊസൈറ്റിയുടെ ജനകീയ സംരംഭമായ രാമക്കൽമേട് ട്രാവൽസ് ബസിൽ ശനിയാഴ്ച സൗജന്യ യാത്ര നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാവൽസിൻെറ ഒന്നാം വാ൪ഷികം പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലെയും സമീപ പ്രദേശങ്ങളിലെയും യാത്രാക്ളേശം പരിഹരിക്കാൻ സൊസൈറ്റി 2012 ഫെബ്രുവരി 16നാണ് രാമക്കൽമേട് ട്രാവൽസ് നിരത്തിലിറക്കിയത്. നിയമസഭാ സ്പീക്ക൪ ജി. കാ൪ത്തികേയനായിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്. ഒരു വ൪ഷത്തിനിടെ കട്ടപ്പന, നെടുങ്കണ്ടം മേഖലകളിലെ യാത്രാക്ളേശം പരിഹരിക്കാൻ ട്രാവൽസിന് കഴിഞ്ഞു. മാത്യു കൊല്ലിത്തടം, ഓമനക്കുട്ടൻ കല്ലംപറമ്പിൽ, സാബു രാമക്കൽമേട്, സജി കൊല്ലിത്തറ, അഡ്വ. ജെയ്മോൻ, മുജീബുദ്ദീൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.