തിരുവല്ല: ബി.എസ്.എൻ.എൽ കരാ൪ ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം ഒത്തുതീ൪പ്പായി. വ്യാഴാഴ്ച രാവിലെ ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ കാര്യാലയത്തിൽ അധികൃതരും തൊഴിലാളി പ്രതിനിധികളും തമ്മിൽ നടന്ന ച൪ച്ചയോടെയാണ് സമരം ഒത്തുതീ൪പ്പായത്.
പ്രതിമാസ വേതനം ഏഴിന് മുമ്പ് നൽകാമെന്നും നിലവിലെ അഞ്ച് മാസത്തെ ഡി.എ കുടിശ്ശിക ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും പ്രതിമാസ വേതനത്തോടൊപ്പം പേ സ്ളിപ്പും നൽകുമെന്ന് ബി.എസ്.എൻ.എൽ അധികൃത൪ ജീവനക്കാ൪ക്ക് രേഖാമൂലം ഉറപ്പ് നൽകി. ജനറൽ മാനേജ൪ ആ൪.എം റാവു,പി.ആ൪.ഒ മനോജ് ,ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂനിയൻ ജില്ലാ സെക്രട്ടറി ആ൪.മോഹൻ നായ൪,സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജി.എസ്. കുറുപ്പ്, കാഷ്വൽ കോൺട്രാക്ടേഴ്സ് ലേബ൪ യൂനിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ്, പി.ജെ.ജയൻ ,കുരുവിള എന്നിവ൪ സംബന്ധിച്ചു.
550 കരാ൪ ജീവനക്കാരുടെ പ്രതിമാസ വേതനം മുൻ ഉടമ്പടി പ്രകാരം തൊട്ടടുത്ത മാസം ഏഴിന് മുമ്പ് വിതരണം ചെയ്യാമെന്ന് കരാറുകാരൻ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ചുരുക്കം ചില തൊഴിലാളികൾക്ക് മാത്രം യഥാസമയം വേതനം നൽകുകയും മറ്റുള്ളവ൪ക്ക് രണ്ടും മൂന്നും മാസം വൈകിയതുമാണ് സമരത്തിലേക്ക് ജീവനക്കാരെ പ്രേരിപ്പിച്ചത്.
വെള്ളിയാഴ്ച കരാറുകാരൻെറ മുത്തൂരിലുള്ള വീട്ടിൽ ഉപരോധം നടത്തുകയും പിന്നീട് പൊലീസ് മധ്യസ്ഥതയിൽ നടന്ന ച൪ച്ചയിൽ തിങ്കളാഴ്ച നൽകാമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കാഞ്ഞതിനെ തുട൪ന്ന് ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ കാര്യാലയത്തിൽ നിരാഹാരം ആരംഭിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് 1.40 നാണ് സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.