സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരെ ആക്രമിച്ച ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ സോഷ്യലിസ്റ്റ് ജനത പ്രവ൪ത്തകരെ ആക്രമിക്കുകയും പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത രണ്ട് ബി.ജെ.പി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ഞാറ്റുവെട്ടി  ഡിജിൻ (20), താന്ന്യം തറയിൽ ശിവദാസ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി-സോഷ്യലിസ്റ്റ് ജനത പ്രവ൪ത്തക൪ തമ്മിൽ സംഘ൪ഷമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുമായി നാലുപേ൪ക്ക് മ൪ദനമേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിജിനെയും ശിവദാസിനെയും പിടികൂടാൻ എസ്.ഐ പ്രേമാനന്ദകൃഷ്ണനും സംഘവും പോയപ്പോൾ ബി.ജെ.പി പ്രവ൪ത്തക൪ സംഘടിച്ച് പൊലിസിനെ തടഞ്ഞു. കയ്യേറ്റ ശ്രമവുമുണ്ടായി. ഇതോടെ വാടാനപ്പള്ളി, കാട്ടൂ൪ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇരുവരെയും പിടികൂടിയത്. പൊലീസിനെ തടയാൻ ശ്രമിച്ചതിനും ഇവ൪ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.