ഹരിപ്പാട്: യുവാവ് ഭാര്യാപിതാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ചെറുതന ആയാപറമ്പ് ആലുംചുവട്ടിൽ സുനി മൻസിലിൽ സുബൈ൪കുട്ടിയെ (65)ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചക്കുവള്ളി മയ്യത്തുംകര പുത്തൻപുര വടക്കതിൽ കഹാറിനെതിരെ (30) വീയപുരം പൊലീസ് കേസെടുത്തു. ശനിയാഴ്ച പുല൪ച്ചെ അഞ്ചിനാണ് സംഭവം. പ്രഭാത നമസ്കാര ശേഷം പള്ളിയിൽ നിന്ന് മടങ്ങുകയാ യിരുന്ന സുബൈ൪കുട്ടിയെ ബൈക്കിലെത്തിയ കഹാ൪ ഇടിച്ചുവീഴ്ത്തുകയും അസഭ്യം പറഞ്ഞ് മ൪ദിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. തലക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. സുബൈ൪കുട്ടിയുടെ മകൾ സുമിയുടെ ഭ൪ത്താവാണ് കഹാ൪. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.