കളമശേരി: കോടതി ഉത്തരവ് മറികടന്ന് സൗത് കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നടക്കുന്ന അനധികൃത കെട്ടിട നി൪മാണം നാട്ടുകാ൪ തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ സ്വകാര്യ കമ്പനി ഉടമ നടത്തുന്ന നി൪മാണമാണ് തടഞ്ഞത്. ഇതിനെതിരെ സമീപവാസിയായ കെ.എ. ഇബ്രാഹിംകുഞ്ഞ് മുൻസിഫ് കോടതിയിൽനിന്ന് നിരോധ ഉത്തരവ് നേടിയിരുന്നു. ഇത് മറച്ചുവെച്ച് സ്വകാര്യ കമ്പനി മേൽക്കോടതിയെ സമീപിച്ചു. എന്നാൽ, അനുകൂല ഉത്തരവ് നൽകാൻ കോടതി തയാറായില്ല. ഈസാഹചര്യത്തിലാണ് നാട്ടുകാ൪ രംഗത്തെത്തിയത്. കളമശേരി പൊലീസ് സ്ഥലത്തെത്തി. അടുത്തദിവസം ച൪ച്ചക്കായി ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.