കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ പെൺകുട്ടിക്കെതിരെ അപകീ൪ത്തികരമായ പ്രസ്താവന നടത്തിയ ജസ്റ്റിസ് ബസന്തിൻെറ കോലം കത്തിച്ച മഹിളാസംഘം പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ഹൈകോടതി ജങ്ഷനിൽ മഹിളാസംഘം പ്രവ൪ത്തക൪ കോലം കത്തിച്ചത്.
സെൻട്രൽ എസ്.ഐ അനന്തലാലിൻെറ നേതൃത്വത്തിലെ സംഘം പ്രവ൪ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കമലാ സദാനന്ദൻ, ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി, മണ്ഡലം സെക്രട്ടറി സജിനി തമ്പി, ചിന്നമ്മ ജോയി എന്നിവരെയും ഇവ൪ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത ജനാധിപത്യ വനിതാസംഘടനാ സെക്രട്ടറി ടി.ബി. മിനിയെയുമാണ് അറസ്റ്റ്ചെയ്തത്. പാ൪ട്ടി പ്രവ൪ത്തക൪ സ്റ്റേഷനിലെത്തി എസ്.ഐയുമായി നടത്തിയ ച൪ച്ചയെത്തുട൪ന്ന് ഇവരെ ജാമ്യത്തിൽവിട്ടു.
ജസ്റ്റിസ് ബസന്തിൻെറ വിവാദ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഹൈകോടതിക്ക് സമീപത്തെ ലാലൻ ടവറിൽനിന്നാരംഭിച്ച പ്രകടനം മേനക ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഉമ൪ ഉദ്ഘാടനം ചെയ്തു. ബസന്തിൻെറ പ്രസ്താവന സാംസ്കാരികകേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷക്കീൽ മുഹമ്മദ്, നിഷാദ് ആലുവ എന്നിവ൪ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി ബസന്തിൻെറ കോലം കത്തിച്ചു. എറണാകുളം ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി ജങ്ഷനിൽനിന്ന് കലൂരിലേക്കാണ് പ്രകടനം നടത്തിയത്. പ്രതിഷേധയോഗം ബ്ളോക് സെക്രട്ടറി ആ൪. നിഷാദ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ളോക് ജോയൻറ് സെക്രട്ടറിമാരായ എം.ജെ. ഷിനീഷ്, നിധിൻ തോമസ് എന്നിവ൪ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ വൈറ്റില ബ്ളോക് കമ്മിറ്റി പ്രതിഷേധപ്രകടനവും കോലം കത്തിക്കലും നടത്തി. വെൽകെയ൪ ആശുപത്രിക്ക് സമീപത്തുനിന്നാരംഭിച്ച പ്രകടനം വൈറ്റില ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ബ്ളോക് സെക്രട്ടറി പി.എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. ലാൽമാത്യു അധ്യക്ഷത വഹിച്ചു. കെ.വി. അനിൽകുമാ൪, രാജീവ് ചന്ദ്രശേഖരൻ, പി.ടി. കിഷോ൪, ആ൪. രാജീവ്, പി.എക്സ്. ജോസ ്മോൻ എന്നിവ൪ സംസാരിച്ചു.
സി.പി.ഐ എം.എൽ പ്രവ൪ത്തക൪ ഹൈകോടതി ജങ്ഷനിൽ ജസ്റ്റിസ് ബസന്തിൻെറ കോലം കത്തിച്ചു. ജില്ലാ സെക്രട്ടറി സി.സി. ബിജു, എ.ഐ.കെ.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കൃഷ്ണൻകുട്ടി, നിഷ അപ്പാട്ട്, എ.ജെ. ഷീബ, ബെന്നി ജോസഫ് എന്നിവ൪ നേതൃത്വം നൽകി. പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.