ബി.പി.എല്‍ വിഭാഗത്തിന് 25 കിലോ അരി

കാസ൪കോട്: ജില്ലയിലെ ബി.പി.എൽ കാ൪ഡുടമകൾക്ക് ഫെബ്രുവരിയിൽ ഒരു രൂപ നിരക്കിൽ 25 കിലോ അരിയും രണ്ടുരൂപ നിരക്കിൽ 10 കിലോ ഗോതമ്പും ലഭിക്കും.
കൂടാതെ ബി.പി.എൽ കാ൪ഡുടമകൾക്ക് 6.20 രൂപ തോതിൽ അഞ്ച് കിലോ അരിയും 4.70 രൂപ തോതിൽ രണ്ട് കിലോ ഗോതമ്പും അധികമായി ലഭിക്കും.
എ.പി.എൽ കാ൪ഡുടമകൾക്ക് 8.90 രൂപ നിരക്കിൽ 10 കിലോ അരിയും 6.70 രൂപ തോതിൽ മൂന്ന് കിലോ ഗോതമ്പും എ.പി.എൽ സബ്സിഡി കാ൪ഡുടമകൾക്ക് രണ്ടുരൂപ തോതിൽ ഒമ്പത് കിലോ അരിയും രണ്ട് കിലോ ഗോതമ്പും എ.എ.വൈ കാ൪ഡുടമകൾക്ക് ഒരു രൂപ തോതിൽ 35 കിലോ അരിയും ഫെബ്രുവരിയിൽ ലഭിക്കും. ബി.പി.എൽ/എ.എ.വൈ കാ൪ഡുടമകൾക്ക് ആളൊന്നിന് 400 ഗ്രാം പഞ്ചസാര കിലോക്ക് 13.50 രൂപ തോതിൽ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ളവരുടെ കാ൪ഡിന് ഒരു ലിറ്റ൪ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്തവരുടെ കാ൪ഡിന് നാല് ലിറ്റ൪ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കിൽ ലഭിക്കും.
2009ലെ ബി.പി.എൽ സെൻസസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ, നാളിതുവരെ ബി.പി.എൽ കാ൪ഡ് ലഭിക്കാത്തതുമായ എ.പി.എൽ കാ൪ഡുടമകൾക്ക് 19 കിലോ അരി 6.20 രൂപ തോതിലും ആറ് കിലോ ഗോതമ്പ് 4.70 രൂപ തോതിലും ഫെബ്രുവരി  മുതൽ ലഭിക്കും. ഇതിനായി കാ൪ഡുടമകൾ റേഷൻ കാ൪ഡുമായി ചെന്ന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽനിന്ന് കാ൪ഡിൽ സാക്ഷ്യപ്പെടുത്തൽ വരുത്തി വാങ്ങണമെന്ന് ജില്ല സപൈ്ള ഓഫിസ൪ എം.കെ. വേലായുധൻ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.