ന്യൂദൽഹി: കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉൾപ്പെടെ രാജ്യത്തെ വിവിധ സ൪വകലാശാലകൾ നടത്തുന്ന എം.എസ്സി ബയോടെക്നോളജി, എം.എസ്സി അഗ്രികൾചറൽ ബയോടെക്നോളജി, എം.വി.എസ്സി, എം.ടെക് ബയോടെക്നോളജി കോഴ്സുകളിലെ പ്രവേശത്തിനായി ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റി നടത്തിവരുന്ന കമ്പൈൻഡ് ബയോടെക്നോളജി എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക൪ 2011ന് ശേഷം യോഗ്യതാ പരീക്ഷ ജയിച്ചവരാകണം.
ഓഫ്ലൈനായോ www.jnu.ac.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സമ൪പ്പിക്കാനുള്ള അവസാന തീയതി 2013 മാ൪ച്ച് 23. ഓഫ്ലൈൻ അപേക്ഷകളും ഓൺലൈൻ അപേക്ഷകളുടെ പ്രിൻറൗട്ടും സ്പീഡ് പോസ്റ്റിൽ ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ലഭിക്കേണ്ട അവസാന തീയതി 2013 മാ൪ച്ച് 28. പ്രവേശ പരീക്ഷ 2013 മേയ് 19ന് രണ്ടുമുതൽ അഞ്ചുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.