പരിസ്ഥിതി മേഖലാ നിര്‍ണയം ഉപസമിതി 11ന് വയനാട്ടില്‍

സുൽത്താൻബത്തേരി: ജില്ലയിലെ പരിസ്ഥിതി ലോല മേഖല നിയന്ത്രണവുമായി ബന്ധപ്പെട്ട് ടി.എൻ. പ്രതാപൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉപസമിതി ഫെബ്രുവരി 11ന് വയനാട്ടിലെത്തും. എം.പി, എം.എൽ.എമാ൪, ജില്ലാ കലക്ട൪, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ തുടങ്ങിയവ൪ രാവിലെ 10ന് കലക്ടറേറ്റിൽ നടക്കുന്ന ച൪ച്ചയിൽ പങ്കെടുക്കും.
ജനുവരി 22നാണ്  ഉപസമിതിയുടെ സന്ദ൪ശനം മുമ്പ് വയനാട്ടിൽ നിശ്ചയിച്ചിരുന്നത്.
പരിസ്ഥിതി സംവേദക മേഖല പ്രഖ്യാപന നീക്കത്തിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള വയനാട് സംരക്ഷണ സമിതി  ഹ൪ത്താൽ പ്രഖ്യാപിച്ചതിനെ തുട൪ന്ന് സന്ദ൪ശനം മുടങ്ങിയിരുന്നു.  സുപ്രീം കോടതി നി൪ദേശപ്രകാരം വന്യജീവി കേന്ദ്രങ്ങൾക്ക് ചുറ്റും ആവശ്യമായ പരിസ്ഥിതി സംവേദക മേഖലകൾ നി൪ണയിച്ച് ഫെബ്രുവരി 15നകം സംസ്ഥാന സ൪ക്കാ൪ റിപ്പോ൪ട്ട് നൽകണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായത്തിൻെറ അറിയിപ്പ്. റിപ്പോ൪ട്ട് ലഭിക്കാത്തപക്ഷം വനത്തിനു പുറത്ത് 10 കിലോമീറ്റ൪ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. തൃശൂ൪, പാലക്കാട്, കണ്ണൂ൪ അടക്കം മറ്റു ജില്ലകളിലെ തെളിവെടുപ്പ് ഉപസമിതി ഇതിനകം പൂ൪ത്തീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംവേദക മേഖലാ നി൪ണയത്തിന് മാനദണ്ഡങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 344.44 ചതുരശ്ര കിലോമീറ്റ൪ വിസ്തൃതിയിലുള്ള വയനാട് വന്യജീവി കേന്ദ്രത്തിനു പുറത്ത് ഒരു കിലോമീറ്റ൪ ചുറ്റളവിൽ പരിസ്ഥിതി മേഖല പ്രഖ്യാപനം വന്നേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാ൪. പ്രഖ്യാപനം വന്നാൽ സുൽത്താൻ ബത്തേരി അടക്കം പതിനഞ്ചോളം ടൗണുകൾ നിയന്ത്രിത വലയത്തിലാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.