സോഡാക്കുപ്പികൊണ്ട് കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

കേച്ചേരി: ചിറനെല്ലൂരിൽ സോഡാക്കുപ്പികൊണ്ടുള്ള കുത്തേറ്റ് രണ്ടുപേ൪ക്ക് പരിക്കേറ്റു. ചിറനെല്ലൂ൪ സ്വദേശികളായ കവലക്കാട് ജോൺസൺ (50), പുലച്ചാടൻ വീട്ടിൽ ഷംസുദ്ദീൻ (48) എന്നിവ൪ക്കാണ് കുത്തേറ്റത്.
ഞായറാഴ്ച രാത്രി പത്തരയോടെ ചിറനെല്ലൂ൪ സെൻററിലുള്ള ജോൺസൻെറ പലചരക്കുകടയിലായിരുന്നു സംഭവം.മദ്യപിച്ച് കടയിലെത്തിയ യുവാവുമായുള്ള വാക്കുത൪ക്കത്തിനിടെ ഇയാൾ ജോൺസനെ സോഡാക്കുപ്പി കൊണ്ട് കുത്തുകയായിരുന്നു. ഇതു തടയാനെത്തിയ ഷംസുദ്ദീനെയും  ആക്രമിച്ചു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവ൪ കുന്നംകുളം പൊലീസിൽ പരാതി നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.