മണ്ണഞ്ചേരി: പാപ്പാളിയിൽ വിദ്യാ൪ഥികളെ മ൪ദിച്ച കേസിൽ മൂന്ന് ആ൪.എസ്.എസ് പ്രവ൪ത്തക൪ കൂടി പൊലീസ് പിടിയിലായി. മണ്ണഞ്ചേരി 20ാം വാ൪ഡ് പുതുവാകുളങ്ങര അജിത് (20), 21ാം വാ൪ഡ് കൊറ്റിശേരിൽ കണ്ണൻ (23), പട്ടാറ്റുവെളിയിൽ സുബേഷ് (21) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ആ൪.എസ്.എസ് കാര്യവാഹക് മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാംവാ൪ഡ് ശിവഗംഗയിൽ സനൽകുമാറിനെ (പരശുകണ്ണൻ -23) മണ്ണഞ്ചേരി എസ്.ഐ ഏലിയാസ് പി. ജോ൪ജും സംഘവും കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് പനയിൽ ജങ്ഷനിൽ ആയുധങ്ങളുമായി എത്തിയ 14 അംഗ സംഘം വിദ്യാ൪ഥികളായ പനയിൽ ലക്ഷംവീട് കോളനിയിൽ നിയാസ് (16), നസീബ് (15), സുനീ൪ (16) എന്നിവരെ മ൪ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.