ന്യൂദൽഹി: 2 ജി അഴിമതിക്കേസിൽ പ്രധാനമന്ത്രി മൻമോഹൻസിങിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ദൽഹി ടീസ് ഹസാരി കോടതി തള്ളി.
ഹരജിയിലെ ആവശ്യങ്ങൾ കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രിയും ടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരനും സ്പെക്ട്രം വിതരണത്തിനുള്ള മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് വിവരാകാശ പ്രവ൪ത്തകനായ വിവേക് ഗാ൪ഗ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ദയാനിധിമാരനെതിരെ നിലവിൽ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യാണമെന്ന ആവശ്യം സി.ബി.ഐ എതി൪ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.