ഇന്ത്യന്‍ വംശജക്ക് ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി

മെൽബൺ: ആസ്ട്രേലിയൻ സ൪ക്കാരിന്റെപരമോന്നത ബഹുമതികളിലൊന്നായ 'ഓ൪ഡ൪ ഓഫ് ആസ്ട്രേലിയ' പുരസ്കാരം ഇന്ത്യൻ വംശജക്ക്. സാമൂഹിക പ്രവ൪ത്തകയായ 85കാരി കൃഷ്ണ അറോറയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഇന്ത്യക്കാ൪ക്കിടയിൽ സാമൂഹിക സേവനരംഗത്തെ സംഭാവനയ്ക്കാണ് പുരസ്കാരം.

മികച്ച പാചക വിദഗ്ധയായ അറോറ കഴിഞ്ഞ രണ്ട് വ൪ഷമായി വിക്ടോറിയയിലെ കമ്യൂണിറ്റി സെന്‍്ററിൽ ഓസ്ട്രേലിയക്കാ൪ക്കു വേണ്ടി ഇന്ത്യൻ പാചക ക്ളാസുകൾ നടത്തുകയാണ്.

ബംഗളൂരുവിൽ ജനിച്ച കൃഷ്ണ 1992ൽ മകളുടെ കൂടെയാണ് ആസ്ട്രേലിയയിലെത്തിയത്.

2000ൽ ജോയ്സി വെസ്ട്രിപ്, 2006ൽ മാല മത്തേ,2009ൽ വെട്ടത്ത് രാജ്കുമാ൪ തുടങ്ങിയ വംശജ൪ക്കും നേരത്തെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.