വാഷിങ്ടൺ: കാലിഫോ൪ണിയയിലെ ലിവിങ്സ്റ്റണിൽ സിഖ് ഗുരുദ്വാരയിൽ മോഷണം. ആയുധങ്ങളുമായി എത്തിയ മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് ലിവിങ്സ്റ്റൺ പോലീസ് പറഞ്ഞു. ഞായറാഴ്ച പുല൪ച്ചെ ഗുരുദ്വാരയുടെ മുൻ വാതിലിലൂടെ അകത്തുകടന്ന് സംഘം നേ൪ച്ചപ്പെട്ടിയിലെ പണം കവ൪ന്നു. ആയിരക്കണക്കിന് ഡോള൪ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം മെസ്ഡ് സൺസ്റ്റാ൪ റിപ്പോ൪ട്ട് ചെയ്തു. മോഷണ സംഘത്തിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി റുബൻ ചാവേസ് പറഞ്ഞു. ലിവിങ്സ്റ്റണിലെ ജനസംഖ്യയിൽ 20 ശതമാനം സിഖുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.