ചാലക്കുടി: പ്രതികളെ ചാലക്കുടി കോടതിയിൽ ഹാജരാക്കി മടങ്ങും വഴി മതിലകം പൊലീസ് സ്റ്റേഷനിലെ ജീപ്പ് നി൪ത്തിയിട്ട് വാഹനത്തിൽ ഇടിച്ച് പൊലീസുകാരുൾപ്പെടെ ഒൻപത് പേ൪ക്ക് പരിക്ക്. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻെറ നില ഗുരതരം. തിങ്കളാഴ്ച രാത്രി 11 ഓടെ ചാലക്കുടി -തൃശൂ൪ ദേശീയപാതയിൽ കോസ്മോസ് ക്ളബിന് സമീപത്താണ് അപകടം. ജീപ്പ് റോഡരികിൽ നി൪ത്തിയിട്ട് നിസാൻ ടെമ്പോയിലിടിക്കുകയായിരുന്നു. ജീപ്പിൽ മൂന്ന് പൊലീസുകാരും ആറ് പ്രതികളുമാണുണ്ടായിരുന്നത്. മതിലകം സ്റ്റേഷനിലെ പൊലീസ് ഓഫിസ൪ ഗോപകുമാ൪, പ്രശാന്ത്, രാജശേഖരൻ എന്നിവരും പ്രതികൾക്കുമാണ് പരിക്കേറ്റത്. ഗോപകുമാറിൻെറ നില ഗുരുതരമാണ്. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ മജിസ്ട്രേറ്റ് അവധിയായിരുന്നതിനാൽ ചാലക്കുടി കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പരിക്കേറ്റവരെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ ആശുപത്രിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.