ഭീകരാക്രമണം: ഇന്ത്യ- യു.എസ്-ഇസ്രായേല്‍ മുന്നേറ്റം വേണം -കലാം

ന്യൂദൽഹി: ഭീകരാക്രമണങ്ങൾ ചെറുക്കുന്നതിന് ഇന്ത്യ-യു.എസ്-ഇസ്രായേൽ സംയുക്ത മുന്നേറ്റം വേണമെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം. അമേരിക്കയും ഇസ്രായേലും അനുവ൪ത്തിക്കുന്ന ‘ഒരിക്കലും മറക്കാതെ, ഒരിക്കലും പൊറുക്കാതെ’ എന്ന സമീപനം ഇന്ത്യക്കും മാതൃകയാക്കാമെന്നും കലാം പറഞ്ഞു. റിസ൪ച്ച് ആൻഡ് അനാലിസിസ് വിങ് (റോ) സംഘടിപ്പിച്ച രാമേശ്വ൪നാഥ് കാവു അനുസ്മരണ പ്രഭാഷണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണങ്ങൾ വളരെ ആസൂത്രിതവും ലക്ഷ്യം തെറ്റാത്തവയുമാണ്. വേരുകൾ പൂ൪ണമായി അറുത്തുമാറ്റുന്നതുവരെ അവ അവസാനിക്കുന്നില്ല. പലപ്പോഴും ശത്രു രാജ്യത്തെ മണ്ണാണ് ഭീകര പ്രവ൪ത്തകരുടെ ലക്ഷ്യ കേന്ദ്രങ്ങളാകുന്നത് -കലാം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.